പാലക്കാട് യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: പോസ്റ്റ്​മോര്‍ട്ടം ഇന്ന്

പാലക്കാട് കല്ലടിക്കോട് വെടിയേറ്റ് മരിച്ച യുവാക്കളുടെ പോസ്റ്റ്​മോര്‍ട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കല്ലടിക്കോട് മൂന്നേക്കര്‍ മരുതംകോട് സ്വദേശി ബിനു, നിധിന്‍ (26) എന്നിവരാണ് ഇന്നലെ മരണപ്പെട്ടത് . കരിമ്പ മരുതുംകാട് പഴയ സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

നിധിനെ കൊലപ്പെടുത്തിയശേഷം ബിനു സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെപ്രാഥമീക നിഗമനം . നിധിന്‍ കൂലിപണിയെടുത്തു ജീവിക്കുന്നയാളാണ്. ടാപ്പിങ് തൊഴിലാളിയാണ് ബിനു. റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിലൊരാള്‍, ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിധിന്റെ മൃതദേഹം കണ്ടത്.
അതേസമയം ബിനുവിൻ്റെ മൃതദേഹത്തിന് സമീപം നാടൻ തോക്ക് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

FiringCase,
Kalladikkode,
PALAKKAD,
ThrissurMedicalCollege,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!