വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സമ്പൂർണ്ണ ജലവിതരണം നടപ്പിലാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്താണ് കള്ളിക്കാട്. ഇതിന് പുറമേ, 112 തിമിര ശസ്ത്രക്രിയകൾ, 1426 പേർക്ക് സൗജന്യ കണ്ണട വിതരണം, സ്ത്രീ ശാക്തീകരണ പരിപാടിയുടെയും ആരോഗ്യ പ്രചരണത്തിന്റെയും ഭാഗമായി പഞ്ചായത്തിൽ 1600 മെൻസ്ട്രൽ കപ്പ് വിതരണം തുടങ്ങിയവയാണ് മികച്ച നേട്ടങ്ങളായി വികസന സദസ്സിൽ ചൂണ്ടിക്കാണിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു.വി.രാജേഷ്, വികസനകാര്യ ചെയർമാൻ വിജയൻ ആർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാനുമതി, അസിസ്റ്റൻറ് സെക്രട്ടറി അലക്‌സ് എൽ, പഞ്ചായത്ത് മെമ്പർമാരായ അനില, ദിലീപ്, ബിനു എസ്, വിനിത യു.റ്റി, കല ജെ, എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

