ഇടവ ഗ്രാമപഞ്ചായത്തിൽ മാലിന്യ ശേഖരണത്തിനുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററിനും മൃഗാശുപത്രിയ്ക്കും തറക്കല്ലിട്ടു. ശിലാ സ്ഥാപന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്. കുമാർ അധ്യക്ഷയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു, ബിന്ദു. സി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജി കുമാർ.എസ്, ജെസ്സി. ആർ, ദിവ്യ. വി, ശ്രീദേവി.എസ്, ജെസ്സി.ബി, എം. മുരളീധരൻ നായർ, സിമിലിയ. എ തുടങ്ങിയവർ സംസാരിച്ചു.



ഹരിത കർമ്മ സേന – കുടുംബശ്രീ – എം ജി എൻ ആർ ഇ ജി എസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ആഘോഷമായാണ് ചടങ്ങ് നടന്നത്. എംഎൽഎ വി. ജോയിയുടെ അഭാവത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിലാസ്ഥാപനം നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് സ്വന്തമായി വാങ്ങിയ മൂന്നാം വാർഡിലെ മങ്ങാട്ടുചരുവിളയിലുള്ള 25 സെന്റ് വസ്തുവിലാണ് ഇരുസ്ഥാപനങ്ങൾക്കും ശിലാസ്ഥാപനം നടത്തിയത്.
