ഇടവ : കാപ്പിൽ ഗവ :ഹയർ സെക്കന്ററി സ്കൂളിന്റെ സമഗ്ര പുനരുദ്ധാരണപദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി. പഴക്കംചെന്ന സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരകളുടെ പുനരുദ്ധാരണത്തിനും സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണത്തിനുമാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ നിർവഹിച്ചു. ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്. കുമാർ, വാർഡ് മെമ്പർമാരായ ജെസ്സി. ആർ, സജികുമാർ. എസ്, പി റ്റി എ പ്രസിഡന്റ് അഭിലാഷ്. ജി, എസ് എം സി ചെയർപേഴ്സൺ ബിന്ദു, സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ബിന്ദു പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ബിനു തങ്കച്ചി പദ്ധതി വിശദീകരണം നടത്തി.


