ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അറിവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്. ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. അങ്ങനെയൊരു കാര്യം തനിക്ക് അറിവില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ തീരുമാനിച്ചുകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന കെ. മുരളീധരന്‍, കെ.എസ്. ശബരീനാഥന്‍ കവടിയാര്‍ വാര്‍ഡില്‍ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. കോര്‍പ്പറേഷനിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!