ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ -1 ലക്ഷ്യസ്ഥാനത്തെത്തി :ശാസ്ത്രജ്ഞരുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമെന്ന് മോദി

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തെത്തി. വിജയവാർത്ത അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അക്ഷീണ പ്രയത്നത്തിന് ഫലം കണ്ടതായി അദ്ദേഹം എക്സിൽ കുറിച്ചു. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം എന്നുതുടങ്ങിയ വിവിധ സൗര പ്രതിഭാസങ്ങളുടെ വിവരങ്ങളാണ് ആദിത്യ ലഭ്യമാക്കുക.

“ഇന്ത്യ മറ്റൊരു അതിരടയാളം സൃഷ്ടിച്ചു. ഇന്ത്യയുടെ ആദ്യ സോളാർ ഓബ്സർവ്വേറ്ററിയായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യസ്ഥാനത്തെത്തി. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ പ്രയത്നത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. ഏറ്റവും സങ്കീർണമായ ബഹിരാകാശദൗത്യമാണ് വിജയം കണ്ടിരിക്കുന്നത്. ഈ അസാധാരണമായ നേട്ടത്തിന് കൈയടിക്കാൻ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു. മനുഷ്യരാശിക്ക് ഗുണകരമായ ശാസ്ത്ര തുറസ്സുകൾ സൃഷ്ടിക്കാൻ ഇനിയും നാം ശ്രമിക്കും,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!