
ശബരിമല 2025 26 മണ്ഡല കാലവുമായി ബന്ധപ്പെട്ടുള്ള സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും കെഎസ്ആർടിസി പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും, എരുമേലിയിലേക്കും പ്രത്യേക സർവീസുകളും നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസ്സുകൾ സജ്ജീകരിച്ചിട്ടുണ്ട്.

140 നോൺ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസ്സുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസ്സുകൾ പമ്പയിലും നിലയ്ക്കലുമായി മാത്രം സർവീസിന് തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ്സുകൾ ക്രമീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്…

കേരളത്തിന്റെ എല്ലാ യൂണിറ്റുകളിൽ നിന്നും അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുൾ നടത്തുന്നതിന് ആവശ്യമായ ബസ്സുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം എന്നീ യൂണിറ്റുകളിൽ നിന്നടക്കം എല്ലാ യൂണിറ്റുകളിൽ നിന്നും മതിയായ യാത്രക്കാരുള്ള പക്ഷം ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

സർവീസുകൾക്കിടയിൽ വാഹനങ്ങളിൽ ആകസ്മികമായി ഉണ്ടാകാവുന്ന കേടുപാടുകൾ പോലും വേഗത്തിൽ പരിഹരിക്കുന്നതിനായി നിലയ്ക്കൽ /പ്ലാപ്പള്ളി /പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായി നിലകൊള്ളും. അടിയന്തര സഹായത്തിന് കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിൽ ലഭ്യമാക്കുന്നതാണ്.

പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് സ്ഥല നാമ ബോർഡുകൾ വേഗത്തിൽ മനസ്സിലാക്കുവാനായി മലയാളം തമിഴ് തെലുങ്ക് കന്നഡ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ സ്ഥലനാമവും ഭാഷാ പ്രശ്നമില്ലാതെ എവർക്കും മനസിലാകുവാൻ ഡെസ്റ്റിനേഷൻ നമ്പറുകളും വ്യക്തമായി രേഖപ്പെടുത്തുന്നതാണ്.
കൂടാതെ അയ്യപ്പഭക്തർക്ക് വേഗത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നതരത്തിൽ പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് നടത്തുന്ന സർവീസുകൾക്ക് കൃത്യമായ ഡെസ്റ്റിനേഷൻ നമ്പറുകളും
ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഡെസ്റ്റിനേഷൻ ബോർഡുകളിൽ രേഖപ്പെടുത്തിയിക്കും.
പ്രധാന സെസ്റ്റിനേഷൻ / റൂട്ട് നമ്പറുകൾ 👇
തിരുവനന്തപുരം – 1
പത്തനംതിട്ട -3
കോട്ടയം -5
എറണാകുളം -7
തൃശ്ശൂർ -8
കൊട്ടാരക്കര -38
ചെങ്ങന്നൂർ -50
എരുമേലി -59
കുമളി -60
ഗുരുവായൂർ -78
പമ്പ -94
നിലയ്ക്കൽ -756
പളനി -TN03
കോയമ്പത്തൂർ -TN04
തെങ്കാശി. -TN10

സർവീസുകളുടെ ഓൺലൈൻ റിസർവേഷൻ സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. പമ്പിലേക്കും തിരിച്ചും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതൽ സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാക്കും.
ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.

കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നും കെഎസ്ആർടിസിബഡ്ജറ്റ് ടൂറിസത്തിൻ്റെ ശബരിമല തീർത്ഥാടന പാക്കേജ് ട്രിപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് പമ്പയിൽ ലഗേജുകൾ സൂക്ഷിക്കുന്നതിനും പ്രാഥമിക കർത്തവ്വ്യങ്ങൾക്കുമായുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് സന്നിധാനത്ത് ആവശ്യമായ സഹായത്തിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭ്യമാണ്.
📞 കൂടുതൽ വിവരങ്ങൾക്കും
ബുക്കിംഗിനുമായി ബന്ധപ്പെടുക:
DISTRICT CO-ORDINATORS:
📍 Trivandrum North – 9188619378
📍 Trivandrum South – 9188938522
📍 Kollam – 9188938523
📍 Pathanamthitta – 9188938524
📍 Alappuzha – 9188938525
📍 Kottayam – 9188938526
📍 Idukki – 9188938527
📍 Ernakulam – 9188938528
📍 Thrissur – 9188938529
📍 Palakkad – 9188938530
📍 Malappuram – 9188938531
📍 Kozhikode – 9188938532
📍 Wayanad – 9188938533
📍 Kannur & Kasargod – 9188938534
⭐ STATE CO-ORDINATOR – 9188938521

