ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത്

ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത് സർക്കാർ. സുപ്രിംകോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗുജറാത്ത് സർക്കാർ.

ഇതിനിടെ സുപ്രീംകോടതി ശി​ക്ഷാ​ ഇളവ് റ​ദ്ദാക്കിയതിനെതിരെ​ മഹാരാഷ്ട്രയിൽ വിടുതൽ അപേക്ഷ നൽകാനാണ് പ്രതികളുടെ നീക്കം. ജയിലിൽ തിരികെ പ്രവേശിക്കുന്നതിനു മുൻപേ അപേക്ഷ സമർപ്പിച്ചേക്കും. മോചനം ലഭിച്ചതിനുശേഷം ഉള്ള കാലയളവിൽ മാതൃകാപരമായ ജീവിതം നയിച്ചെന്നും പ്രതികൾ അപേക്ഷയിൽ ഉന്നയിക്കും.

ബിൽക്കിസ് ബാനു കേസിൽ കു​റ്റ​വാ​ളി​ക​ളു​ടെ മോ​ച​ന​ത്തി​ന് അ​നു​കൂ​ല​മാ​യി ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ മൗ​നം പാ​ലി​ച്ചെ​ന്നാണ് കോ​ട​തി നി​രീ​ക്ഷി​ച്ചത്. നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഗു​ജ​റാ​ത്ത് സ്വീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന സം​ഭ​വം ക​വ​ർ​ന്നെ​ടു​ക്കു​ക​യും വി​വേ​ച​നാ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ചെ​യ്തു.

നി​യ​മ​വ്യ​സ്ഥ​ക​ളെ​യും കോ​ട​തി​വി​ധി​ക​ളെ​യും മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​മാ​യി​രു​ന്നെ​ന്നും സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് ഒ​രു അ​ധി​കാ​ര​വു​മി​ല്ലാ​ത്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ൽ ശി​ക്ഷാ​യി​ള​വ് ന​ൽ​കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ന്ന​താ​യും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!