ക്രിസ്മസ് പുതുവത്സര ആഘോഷം ; കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍, 38 അധിക സര്‍വീസുകള്‍

ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. 10 ട്രെയിനുകളാണ് കൂടുതലായി ഏര്‍പ്പെടുത്തിയത്. ഇവ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. സ്‌പെഷ്യല്‍ സര്‍വീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.

ഇന്‍ഡിഗോ വിമാന പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാകും. മുംബൈ, ദില്ലി, ഹുബ്‌ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.

അവധി സീസണുകളില്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്താറുണ്ട്.കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത് മലയാളി യാത്രക്കാര്‍ക്കുള്‍പ്പെടെയുള്ളവരുടെ യാത്ര സുഗമമാകും. അവധി സീസണ്‍ കണക്കിലെടുത്ത് 06192 തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍-വേ എക്സ്പ്രസ് സ്പെഷ്യല്‍, 06283/06284 മൈസൂരു – തൂത്തുക്കുടി – മൈസൂരു എക്സ്പ്രസ് എന്നി ട്രെയിനുകള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!