കൊച്ചി: മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് ആയി പ്രഖ്യാപിച്ചു. സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ് . നിലവിൽ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ.

2018ൽ ഈ രൂപതയിൽ സേവനം ചെയ്തു വരികയായിരുന്നു. വത്തിക്കാനിലും സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്‍റ് തോമസ് മൗണ്ടിലും ഒരേ സമയത്തായിരുന്നു പ്രഖ്യാപനം. ഇന്നലെ സെന്‍റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. സഭയുടെ പ്രാര്‍ഥനയ്ക്ക് ദൈവം നല്‍കിയ സമ്മാനമെന്ന് മാര്‍ ആലഞ്ചേരി. 2010 മുതല്‍ തെലങ്കാനയിലെ ഷംഷാബാദ് രൂപതാധ്യക്ഷന്‍. തൃശൂര്‍ രൂപതയുടെ സഹായമെത്രാനായും സേവനമനുഷ്ഠിച്ചു.

