“ആഹാരം ആരോഗ്യ ജീവിതത്തിന് ” എന്ന സന്ദേശവുമായി വർക്കല ഫുഡ് ടേക്ക് റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു

പവിത്രവും പുണ്യപുരാതനവുമായ ശ്രീ വർക്കലേശ്വരൻ വാണരുളുന്നതും കേരള
നവോത്ഥാന ശില്പി ശ്രീനാരായണ ഗുരുവിന്റെ സ്മരണ തുടിക്കുന്ന പുണ്യ ഭൂമിയായ വർക്കല
യിൽ “ആഹാരം ആരോഗ്യ ജീവിതത്തിന് ” എന്ന സന്ദേശവുമായി വർക്കല ഫുഡ് ടേക്ക് റസ്റ്റോറന്റ് വര്‍ക്കല റെയിൽവേ സ്റ്റേഷന് എതിര്‍വശം
2024 ഡിസംബർ 23 തിങ്കളാഴ്ച വൈകുന്നേരം 4.30 ന്  ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ്. ശുഭാംഗാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിക്കുന്നു.


റവ: ഫാ: ശ്രീ.ജിജോ.പി.സണ്ണി (മാർത്തോമ്മ പള്ളിവികാരി, പ്രിൻസിപ്പൽ മാർത്തോമ്മ സെൻട്രൽ സ്കൂൾ, വർക്കല),
ശ്രീ.എം.ഡി. അലാം വർക്കല ടൗൺ മസ്ജിദ് ഇമാം, ശ്രീ.നിതിൻ നായർ (ബഹു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വർക്കല നഗരസഭ), അഡ്വ.ആർ.അനിൽകുമാർ(ബഹു.പ്രതിപക്ഷനേതാവ് വർക്കല നഗരസഭ), ശ്രീ.പി.എം. ബഷീർ (ബഹു. പാർലമെന്ററി പാർട്ടി ലീഡർ വർക്കല നഗരസഭ, ശ്രീ.പി. സുഗുണൻ (ബഹു.വ്യാപാരി വ്യവസായി ഏകോപന സമിതി, വർക്കല ടൗൺ യൂണിറ്റ് സെക്രട്ടറി), ശ്രീ. സൂര്യപ്രകാശ് (ബഹു. മുൻ ചെയർമാൻ, വർക്കല നഗരസഭ), ശ്രീ.കെ. പ്രകാശ് (ബഹു. മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, വർക്കല നഗരസഭ), ശ്രീ.സി.പ്രസന്നകുമാർ (ബഹു.സ്റ്റേഷൻ സൂപ്രണ്ട് വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ), ശ്രീ.പി. സുഭാഷ് (ഫ്രാവ് ജനറൽ സെക്രട്ടറി വർക്കല) എന്നിവർ സന്നിഹിതരാകും.

ജനറൽ സോൺ, ഫാമിലി സോൺ, പാഴ്സൽ കൗണ്ടർ, കാറ്ററിംഗ് സംവിധാനം, വിശേഷാവസരങ്ങളിൽ സ്പെഷ്യൽ വിഭവങ്ങൾ, കൃത്യനിഷ്ഠയോടെയുള്ള സേവനങ്ങൾ, പരിചയ സമ്പന്നമായ പാചക വിഭാഗം, മിനി ആഡിറ്റോറിയം, ഹോം ഡെലിവറി, വാഴ ഇലയിൽ നാടൻ ഊണ്, പൊതിച്ചോറ്, ചായ ശുദ്ധമായ പശുവിൻപാലിൽ,ശുദ്ധമായ വെളിച്ചെണ്ണയിൽ പാചകം എന്നിങ്ങനെയുള്ള സൗകര്യങ്ങളും, തുടങ്ങി പരിശുദ്ധവും തനിമയാർന്നതുമായ ആഹാര രുചിക്കൂട്ടുകളുടെ വൈവിധ്യം ആസ്വദിക്കുവാൻ ഇവിടം സജ്ജമാണ്‌ എന്ന് ഉടമ ബ്രഹ്മാസ് മോഹനൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!