


വർക്കല നോർത്ത് റസിഡൻസ് അസോസിയേഷന്റെ പന്ത്രണ്ടാം വാർഷിക സമ്മേളനവും, കുടുംബ സംഗമവും കുരയ്ക്കണ്ണി എൻഎസ്എസ് കരയോഗ ഹാളിൽ വച്ച് വിവിധയിന കലാപരിപാടികളുമായി സംഘടിപ്പിക്കുകയുണ്ടായി.

ചടങ്ങിന്റെ അധ്യക്ഷൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ കെ രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി മുൻ കണ്ണൂർ വൈസ് ചാൻസിലർ ഡോ പി ചന്ദ്രമോഹൻ നിർവഹിച്ചു.

സ്വാഗത പ്രസംഗവും വാർഷിക റിപ്പോർട്ടും സെക്രട്ടറി സി പ്രസന്നകുമാർ വായിക്കുകയുണ്ടായി. മുഖ്യപ്രഭാഷകനായി യൂണിവേഴ്സിറ്റി കോളേജ് വകുപ്പ് മേധാവി,മലയാള വിഭാഗം അജയൻ പനയറ നിർവഹിച്ചു.ആശംസ പ്രസംഗം പുന്നമൂട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. അജയകുമാർ, എം രാജേന്ദ്രൻ നായർ, കവിത സത്യൻ, ഗംഗ സൂര്യ പ്രകാശ് എന്നിവർ സംസാരിച്ചു. ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് മൊമെന്റോയും കാഷ് അവാർഡും നൽകുകയുണ്ടായി. റെസിഡൻസ് പരിധിയിലുള്ള കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.


