വിഴിഞ്ഞത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022ലോ അതിന് ശേഷമോ ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്മെറ്റല്‍ കോഴ്‌സുകള്‍ പാസായവര്‍ക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനാകുക.

ആറുമാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ആദ്യ രണ്ടുമാസത്തെ ക്ലാസുകള്‍ വട്ടിയൂര്‍ക്കാവ് പൊളിടെക്ക്‌നിക്കിലും ശേഷമുള്ള നാല് മാസത്തെ ക്ലാസുകളും ആറു മാസത്തെ ട്രെയിനിംഗും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലുമായിരിക്കും നടത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999697.

