യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് ( 39 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

വൈത്തിരി : യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് ( 39 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത് .

പഴയ വൈത്തിരി സുപ്രിയ ഹൗസില്‍ പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനാണ് . കോഴിക്കോട് കിര്‍താഡ്‌സ് ജീവനക്കാരനാണ്.

ഭാര്യ: അനുരൂപ (അധ്യാപിക, കക്കാട് ജിഎല്‍പിഎസ്, കോഴിക്കോട്).

സഹോദരങ്ങള്‍: പ്രവീണ്‍ സുരേഷ്, പ്രിയങ്ക (ജിഎച്ച്എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്).

വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!