
ശാന്തിഗിരിയിലെ ആദ്യ സിഖ് കുടുംബാംഗം രഖ് ബീർ സിംഗ് സിദ്ധു അന്തരിച്ചു

പോത്തൻകോട് (തിരുവനന്തപുരം): ശാന്തിഗിരി പരമ്പരയിലെ ആദ്യ സിഖ് കുടുംബാംഗമായ രഖ് ബീർ സിംഗ് സിദ്ധു (90) ജനുവരി 22 വ്യാഴാഴ്ച വൈകിട്ട് 5.47 ന് ദിവംഗതനായി.
ഇന്ത്യൻ എയർഫോഴ്‌സിലെ ഓഫീസറായി സേവനം അനുഷ്ഠിച്ച ശേഷം അലഹബാദ് ബാങ്കിൽ ചീഫ് കാഷ്യറായി പ്രവർത്തിച്ചു.
നാളെ (ജനുവരി 25, ഞായറാഴ്ച) രാവിലെ 11 മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് കഴക്കൂട്ടം ശാന്തിതീരം ശ്മശാനത്തിൽ സംസ്കാരം നടത്തപ്പെടും.

ഭാര്യ: ദിവംഗതയായ അമർജിത് കൗർ.
മക്കൾ: ഹെർബി സിദ്ധു (ബിസിനസ് കൺസൾട്ടന്റ്, ഹോളണ്ട്), പ്രീതി ഭുള്ളർ, ഓംകാർ സിദ്ധു (ബിസിനസ്, ജയ്പൂർ).
മരുമക്കൾ: ഡോ. സാവിത്രി സിദ്ധു (പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഹോളണ്ട്), ലളിത സിദ്ധു.
ചെറുമക്കൾ: ഗഗന്തിക സിദ്ധു (കമ്മ്യൂണിക്കേഷൻ ഓഫീസർ, യൂറോപ്യൻ യൂണിയൻ, ബ്രസൽസ്), ഗുരുപ്രഭ സിദ്ധു (ബിരുദ വിദ്യാർത്ഥിനി, ഹോളണ്ട്), യാഷിഷ് ഭുള്ളർ (ജർമ്മനി), സ്തുതി കൗർ സിദ്ധു (മെഡിക്കൽ എക്വിപ്മെന്റ് കമ്പനി, കാനഡ).
1935 നവംബർ 6ന് സർദാർ ഗുർബക്സ് സിംഗ് സിദ്ധുവിന്റെയും സർദാരിണി ഭഗവാൻ കൗർ സിദ്ധുവിന്റെയും മകനായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലായൽപൂരിൽ ജനിച്ചു.
1997ൽ നവജ്യോതി ശ്രീകരുണാകരഗുരുവിനെ ദർശിക്കാനായി പോത്തൻകോട് ശാന്തിഗിരിയിലെത്തി. ഗുരുവിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ആത്മീയ അനുഭവം ലഭിച്ചതായി അദ്ദേഹം പങ്കുവെച്ചിരുന്നു. 2001ൽ ആശ്രമ പരിസരത്തേക്ക് താമസം മാറ്റി. 2004 മുതൽ നെല്ലിക്കാട് കരുണാലയത്തിൽ സ്ഥിരതാമസമായിരുന്നു.
ആശ്രമത്തിലെ പ്രാർത്ഥനാദികാര്യങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. നിരവധി തീർത്ഥയാത്രകളിൽ അഭിവന്ദ്യ ശിഷ്യപൂജിതയെ അനുഗമിച്ചിട്ടുണ്ട്.

