കേന്ദ്ര അവഗണന: പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് നടക്കും. രാവിലെ 10 ന് ഓണ്‍ലൈന്‍ ആയാണ് യോഗം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചത്. യോഗത്തില്‍ സതീശനും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് യോജിച്ച പോരാട്ടത്തിനായി മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ശബ്ദമുയര്‍ത്തുന്നില്ലെന്നും, സംസ്ഥാനത്തെ എംപിമാര്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!