എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പൊലീസിൽ പരാതി നൽകി

കണ്ണൂർ പയ്യന്നൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരൻ വി എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് വെച്ചത്. അന്തരിച്ച പ്രൊഫ. എം എൻ വിജയൻ്റെ മകനാണ് വി എസ് അനിൽകുമാർ. പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ അനില്കുമാറിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രകോപനപരമായ എഴുത്തുകളടക്കം ഉയർന്നിരുന്നു.

ഇന്ന് രാവിലെയാണ് വീടിന് മുന്നിൽ ​ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണന്റെ ‘നേത്യത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്. സംഭവത്തിൽ കുടുംബം കണ്ണപുരം പൊലീസിൽ പരാതി നൽകും. ആരാണ് ഇതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!