ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: റോയ് അറയ്ക്കല്‍

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍.

സമരം നീണ്ടുപോകുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെയാണ്.

സമരം മൂലം ധാരാളം രോഗികള്‍ വലയുകയാണ്. ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നതും ഒപി സേവനങ്ങള്‍ പരിമിതപ്പെടുത്തുന്നതും സാധാരണക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ന്യായമായവ അംഗീകരിക്കാനും തുറന്ന ചര്‍ച്ചയിലൂടെ സമരം എത്രയും വേഗം അവസാനിപ്പിക്കാനും ആരോഗ്യവകുപ്പും സര്‍ക്കാരും മുന്‍കൈ എടുക്കണം.

ഡോക്ടര്‍മാരുടെ സേവനത്തെ വിലമതിക്കുന്നതോടൊപ്പം തന്നെ, പൊതുജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതും അനിവാര്യമാണ്. അതിനാല്‍ ഇരു കൂട്ടരും വാശി വെടിഞ്ഞുകൊണ്ട് സമരം ഒത്തുതീര്‍പ്പിലെത്തിച്ച് പാവപ്പെട്ട രോഗികളുടെ ദുരിതമകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!