വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഒളിവിൽപോയ പ്രതി പിടിയിൽ

തിരുവനന്തപുരം വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അയിലം സ്വദേശി അജേഷിനെ (45) യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതി വാമനപുരം കളമച്ചൽ സ്വദേശിയായ വീട്ടമ്മയെ തേങ്ങ വെട്ട് തൊഴിലാളിയായ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ തേങ്ങയിടാൻ എത്തിയ പ്രതി ഈ സമയം വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി
വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വീട്ടമ്മ ബഹളം വെച്ച് കുതറിമാറി പുറത്തേക്ക് ഓടുകയും അയൽവീട്ടിൽ വിവരമറിയിച്ചതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ. ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്.ഐ. സജിത്ത്, ഗ്രേഡ് എസ്.ഐ. ബിജു. എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!