ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തില്‍ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം. നേരത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം തന്നെയാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. എംആര്‍ഐ സ്‌കാനിംഗിനും നിര്‍ദേശിച്ചു. പിന്നാലെയാണ് പരിയാരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കെഎസ്‌യുവിന്റെ കൈവിട്ട പ്രതിഷേധം. സുരക്ഷാജീവനക്കാരെ മറികടന്ന് പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകര്‍, മന്ത്രിയുടെ അടുത്തെത്തുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മന്ത്രിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.വീണാ ജോര്‍ജിന് നേരെ ഇന്ന് പ്രതിപക്ഷയുവജന സംഘടനകള്‍ കണ്ണൂരിലെ വിവിധയിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.

Story Highlights : Veena George transferred to Pariyaram Medical College

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!