മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി അനുമതി നിഷേധിച്ച് എൻഎസ്എസ്

മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ചു. പുഷ്പാർച്ചന നടത്തുന്നതിനായുള്ള അനുമതിയാണ് എൻഎസ്എസ് നിഷേധിച്ചത്. തെരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടെന്ന നിലപാടിലാണ് എൻഎസ്എസ് ഈ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്.

നാളെ ചങ്ങനാശ്ശേരി എസ്‌ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഇതിനോടനുബന്ധിച്ച് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഇന്ന് രാവിലെയാണ് അനുമതി ആവശ്യപ്പെട്ടത്.

എന്നാൽ എൻഎസ്എസ് അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിന്റെ ഷെഡ്യൂൾ പുതുക്കി ഇറക്കുമെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയമായതും സുരക്ഷാ പരിശോധനകൾക്കായി മന്നം സമാധി തുറന്നു കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നതുമാണ് അനുമതി നിഷേധിച്ചതിന് കാരണമെന്ന് എൻഎസ്എസിന്റെ അനൗദ്യോഗിക വിശദീകരണം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!