നിയമസഭ തെരഞ്ഞെടുപ്പ് : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും. നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചർച്ച നടത്തും. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും മറ്റന്നാൾ കാണും.

മൂന്നു ദിവസത്തെ സന്ദര്‍ശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന ഗ്യാനേഷ് കുമാര്‍ എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. നാളെയും മറ്റന്നാളുമായാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍.

നാളെ രാവിലെ മുതല്‍ ഉച്ചവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ഗ്യാനേഷ് കുമാര്‍ ചര്‍ച്ച നടത്തും. ഏഴിന് രാവിലെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗ്യാനേഷ് കുമാര്‍ കാണും. ഏഴാം തീയതി കൊച്ചിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!