

യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രീ പ്രൈമറി അധ്യാപകർക്ക് തസ്തികയും ആനുകൂല്യങ്ങളും അനുവദിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു.

സുപ്രീം കോടതി വിധിയുണ്ടായിട്ട് കൂടി അതംഗീകരിച്ച് ഈ മേഖലയിലെ അധ്യാപികമാരുടെ വേതനം വർദ്ധിപ്പിച്ചു നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. നിരന്തരം സമര പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടും പരിഹാരം കാണുന്നതിന് സർക്കാർ മുന്നോട്ട് വന്നിട്ടില്ല. കെപിഎസ്ടിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ നടന്ന ധർണ്ണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, പി. ഹരിഗോവിന്ദൻ, കെ.അബ്ദുൽ മജീദ്, ചവറ ജയകുമാർ, മണക്കാട് സുരേഷ്, സംസ്ഥാന ഭാരവാഹികളായ അനിൽ വെഞ്ഞാറമൂട്, എം.കെ. അരുണ, ജോൺ ബോസ്‌കോ, വി.പി. ഹരിലാൽ, പി. എം. ശ്രീജിത്ത്, ജി.ആർ. ജിനിൽ ജോസ്, ശശിധരൻ, ആർ. രാജേഷ്, കെ. വി. മനോജ്‌കുമാർ, ജെ. സജീന, എസ്. ബിജു, ഐ. ശ്രീകല, സാബു നീലകണ്ഠൻ, ബീനാകുമാരി അമ്മ, രഹ്‌ന എന്നിവർ സംസാരിച്ചു.

