
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
അരുവിക്കര മണ്ഡലത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവ്വഹിച്ചു.

വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മേലേക്കോണം, കുളക്കോട്, കൂവക്കുടി, ചാങ്ങ കലുങ്ക് ജംഗ്ഷൻ എന്നീ നാല് കേന്ദ്രങ്ങളിലും, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ എലിയാവൂർ, താന്നിമൂട് എന്നീ രണ്ട് കേന്ദ്രങ്ങളിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തത്.

യാത്രക്കാർക്ക് ആവശ്യമായ വിശ്രമ സൗകര്യങൾ ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയതെന്നും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടുതൽ സ്മാർട്ടാക്കുമെന്നും എംഎൽഎ പറഞ്ഞു.

വെള്ളനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് പ്രജീത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ, കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

