തിരുവനന്തപുരം : വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തി വരുന്ന ഒരു വർഷം നീണ്ട പരിപാടികളുടെ ഭാഗമായി ലോക വനിതാ ദിനത്തിൽ പ്രശസ്‌ത സംഗീതജ്ഞ പ്രൊഫ.തൃക്കരിയൂർ ആർ.രാജലക്ഷ്മിയ്ക്ക് വയലാർ സംഗീത രത്ന പുരസ്കാരം നൽകി ആദരിക്കുന്നു.

പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 8ന് രാവിലെ 10 മണിക്ക് മരുതൂർക്കടവിലുള്ള രാജലക്ഷ്മിയുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ ഐഎഎസ് പുരസ്കാരം സമർപ്പിക്കും. പത്മശ്രീ ഓമനക്കുട്ടി ടീച്ചർ പൊന്നാട അണിയിക്കും.

