ഡോ. വന്ദന ദാസ് കൊലക്കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും

ഡോ. വന്ദന ദാസ് കൊലക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ സന്ദീപ് എന്നയാളാണ് പ്രതി.

പൂയപ്പള്ളി സ്വദേശിയായ സന്ദീപിനെ വൈദ്യപരിശോധനയ്ക്കായി പോലീസ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അക്രമാസക്തനായ പ്രതി ഡോ. വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 70-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കൃത്യത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെ 22 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!