നവകേരള സദസിൽ പങ്കെടുക്കാത്തതിനു തൊഴിൽ നിഷേധിച്ചു; പരാതിയുമായി തൊഴിലുറപ്പ് തൊഴിലാളികൾ

നവകേരള സദസിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി. തിരുവനന്തപുരം ആനാട് പഞ്ചായത്തിലാണ് സംഭവം. ആറ് സ്ത്രീകളാണ് പരാതിയുമായി രം​ഗത്തെത്തിയത്. ഇവർ പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലാണ് തൊഴിൽ നിഷേധമെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

ഒൻപതാം വാർഡിലെ തൊഴിലുറപ്പ് ജോലിയിൽ നിന്നു ഒഴിവാക്കിയതെന്നു പരാതിയിലുണ്ട്. സിപിഎമ്മാണ് ആനാട് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസന്ന, ത്രേസ്യ, ഷീബ എൽഎസ്, സുലജ, സുനിത, ജോളി ആർ എന്നിവരാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!