തിരുവനന്തപുരം സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്കില്‍ വോട്ടേഴ്‌സ് ബോധവത്ക്കരണ പരിപാടി നടത്തി

ടെക്‌നോപാര്‍ക്കില്‍ വോട്ടേഴ്‌സ് ബോധവത്ക്കരണ പരിപാടി

തിരുവനന്തപുരം സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്കില്‍ വോട്ടേഴ്‌സ് ബോധവത്ക്കരണ പരിപാടി നടത്തി.

യുവര്‍ വോട്ട് മാറ്റേഴ്‌സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സ്വീപ് നോഡല്‍ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ഷീജ വി.വി സമ്മതിദായകർക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ടെക്നോപാർക്ക് ടെക്കികൾ അവതരിപ്പിച്ച ഫ്ലാഷ്മോബും സ്റ്റേജ് നാടകവും ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!