നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ്, ചെലവ് കണക്കുകളുടെ രണ്ടാം പരിശോധന ഏപ്രില്‍ ഒന്ന് മുതല്‍ 4വരെ

സ്ഥാനാര്‍ത്ഥികളുടെ വരവ്, ചെ ലവ് കണക്കുകളുടെ രണ്ടാം ഘട്ട
പരിശോധന ഇന്ന് മുതൽ

    നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ്, ചെലവ് കണക്കുകളുടെ രണ്ടാം പരിശോധന ഏപ്രില്‍ ഒന്ന് മുതല്‍ 4വരെ തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

    ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളിലെ പരിശോധന ആരംഭിക്കും.

    നെടുമങ്ങാട്, വാമനപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ പരിശോധന ഏപ്രില്‍ 2ന് രാവിലെ 10.30നും വർക്കല മണ്ഡലത്തിലേത് 11ന് മണിക്കും നടക്കും. ഏപ്രില്‍ 3ന് രാവിലെ 11ന് ആറ്റിങ്ങല്‍ മണ്ഡലത്തിലേയും ഏപ്രില്‍ 4ന് രാവിലെ 11ന് ചിറയിന്‍കീഴ് മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ വരവ്, ചെലവ് കണക്കുകളുടെ പരിശോധനയാണ് നടക്കുക.

    സ്ഥാനാര്‍ത്ഥികൾ അല്ലെങ്കില്‍ ഏജന്റുമാർ പരിശോധനയില്‍ കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *

    error: Content is protected !!