നേതൃത്വത്തെ ഒന്നടങ്കം ഇല്ലാതാക്കി: ഇറാനെതിരായ യുദ്ധം വിജയിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇറാനെതിരായ യുദ്ധം വിജയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ ദൗത്യമായ ഓപ്പറേഷന്‍ എപിക് ഫ്യൂറി വിജയിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ യുദ്ധം നാലാഴ്ച പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.

‘ഇന്ന് രാത്രി, ഈ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നുവെന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ ജോലി പൂര്‍ത്തിയാക്കാന്‍ പോകുന്നു, ഞങ്ങള്‍ അത് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോകുന്നു. ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞു.അവരുടെ നാവികസേനയെ തകര്‍ത്തു. വ്യോമസേന നാശത്തിലാണ്. ഇറാന്റെ നേതൃത്വം ഒന്നടങ്കം ഇല്ലാതായി’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും ആഴ്ചകളില്‍ ഇറാനെതിരെ സൈനിക നടപടി ശക്തമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സമീപ ആഴ്ചകളില്‍ ഇറാനില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തോത് അഭൂതപൂര്‍വമാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ കമാന്‍ഡ് ഘടന പൊളിച്ചുമാറ്റുകയാണ്. മിസൈല്‍, ഡ്രോണ്‍ ശേഷികള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാക്ടറികളും ലോഞ്ച് സിസ്റ്റങ്ങളും ഉള്‍പ്പെടെയുള്ള ഇറാന്റെ ആയുധ അടിസ്ഥാന സൗകര്യങ്ങള്‍ വലിയതോതില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!