‘ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടി കൊൽക്കത്ത വരെ നീളും’; ഭീഷണിയുമായി പാകിസ്താൻ

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യൻ ആക്രമണമുണ്ടായാൽ തിരിച്ചടി ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത വരെ നീളും. പാകിസ്താന്റെ തിരിച്ചടി വേഗമേറിയതും കൃത്യവും നിർണായകവും ആയിരിക്കുമെന്നും ഖ്വാജ ആസിഫ് ഭീഷണി മുഴക്കി.

അയൽരാജ്യത്ത് നിന്നുള്ള ഏതൊരു നീക്കത്തെയും നേരിടാൻ നിർണായക നടപടി ഉണ്ടാകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു ഖ്വാജ ആസിഫ്. “അവർ വീണ്ടും ശ്രമിച്ചാൽ, കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനം അവർ നേരിടേണ്ടിവരും. ഇത്തവണ സംഘർഷം 200 മുതൽ 250 കിലോമീറ്റർ വരെ മാത്രമായി ഒതുങ്ങില്ല. ഞങ്ങൾ അവരുടെ പ്രദേശത്ത് പ്രവേശിച്ച് സ്വന്തം വീടുകൾക്കുള്ളിൽ അവരെ ആക്രമിക്കും,” ഖ്വാജ ആസിഫ് പറഞ്ഞു.

“ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ല. പാകിസ്താൻ ഇത്തരം വൃത്തികെട്ട പ്രവൃത്തികൾ ആവർത്തിച്ചാൽ, നമ്മുടെ സായുധ സേന ഒരിക്കലും മറക്കാത്ത ഉചിതമായ മറുപടി നൽകും,” എന്നായിരുന്നു പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് കഴിഞ്ഞദിവസം പ്രതികരിച്ചത്. 2025 ഏപ്രിൽ 22 ന് പഹൽഗാം ആക്രമണം ഇരു രാജ്യങ്ങൾക്കുമിടയിൽ നാല് ദിവസത്തെ സൈനിക സംഘർഷത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!