ശബരിമല യുവതി പ്രവേശനം; ഹർജികളിൽ സുപ്രീം കോടതിയുടെ വാദം കേള്‍ക്കൽ ഇന്നുമുതൽ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയുടെ വിശാല ഭരണഘടന ബെഞ്ചിൽ ഇന്ന് മുതൽ വാദം കേൾക്കൽ ആരംഭിക്കും.

പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും ഇന്ന് ആരംഭിക്കുക. മറ്റന്നാൾ വരെയാണ് പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവർക്ക് വാദം ഉന്നയിക്കാൻ ഉള്ള സമയം.

അതേസമയം അനിവാര്യ സാഹചര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് മതപണ്ഡിതർ ആണെന്നാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വയ്ക്കുന്ന വാദം.

യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ വിശാല ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, അരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി, ബി വി നാഗരത്ന തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!