ഭാരത ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ദുഃഖിക്കേണ്ടിവരും
-ഡോക്ടർ ശശി തരൂർ എം.പി.
ഇന്ത്യാ മഹാരാജ്യത്തിന്റെ ഭദ്രത സുസ്ഥിരമാക്കുന്നതിൽ തൊഴിലാളികളുടെയും കർഷകരുടെയും പങ്കുവലതാണെന്ന സത്യം എല്ലാവരും തിരിച്ചറിയണമെന്നും ഭാരതത്തിൻ്റെ ഐക്യം വിവേചനം സൃഷ്ടിച്ച് തകർക്കാൻ ശ്രമിക്കുന്നവരെ കാലം തിരസ്കരിക്കുമെന്നും കോൺഗ്രസ്സ് പ്രവർത്തക സമിതിയംഗം
ഡോ: ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു.
വർത്തമാനകാല തൊഴിൽ സാഹചര്യങ്ങൾ ശക്തിപ്പെടുത്താൻ തൊഴിലാളികളും കർഷകരും യഥാർത്ഥ്യബോധം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കുന്നതിൽ തൊഴിലാളികൾ ഭാഗമാകണമെന്നും തരൂർ പറഞ്ഞു. റോഡും തുറമുഖങ്ങളും വികസിക്കുമ്പോൾ തന്നെ മറ്റ് അടിസ്ഥാന മേഖലകളെ കൂടി സംരക്ഷിക്കാൻ സമഗ്ര വികസന നയം രൂപപ്പെടുത്തണമെന്നും ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന വിശാല വികസന പദ്ധതികൾ രൂപപ്പെടുത്തുമെന്നും തരൂർ കൂട്ടിച്ചേർത്തു.
ഹിന്ദിമേഖല മാത്രം ഉൾപ്പെടുന്നതാണ് ഭാരതം എന്ന ധാരണ ചിലർക്കുണ്ടെന്നും പാർലമെൻറ് മണ്ഡലങ്ങളുടെ പുന:ക്രമീകരണത്തിലൂടെ
ഹിന്ദി മേഖലയിൽ നിന്നുമാത്രം പാർലമെൻറിലേക്ക് ഭൂരിപക്ഷമുണ്ടാക്കാമെന്ന വിശ്വാസത്തിൽ ഭിന്നിപ്പും വെറുപ്പിക്കലുമായി മുന്നോട്ട് പോകുന്നവർ ഇന്ത്യൻ ജനതയുടെ യഥാർത്ഥ കരുത്തും ദേശീയബോധവും മനസ്സിലാക്കാൻ അധികം വൈകില്ലെന്നും
തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു .
ടെറുമോപെൻ പോൾ എംപ്ലോയീസ് കോൺഗ്രസിൻ്റെ (ഐഎൻടിയുസി) ഇരുപത്തിയാറാം വാർഷിക സമ്മേളനം അധ്യാപക ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഐഎൻടിയുസി
ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മേഖലകളിൽ മികവുതെളിയിച്ച തൊഴിലാളികളെയും ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ ഉപകാരങ്ങളും ക്യാഷ് അവാർഡും നൽകി
അനുമോദിച്ചു.
അസോസിയേഷൻ സെക്രട്ടറി എസ്.ഷംസുദ്ദീൻ ഭാരവാഹികളായ
ജോർജുകുട്ടി, എ.ഷമീർ ,ഉണ്ണികൃഷ്ണൻ, ശിവപ്രസാദ് ,വിനു അസംബ്ലി,ഗിരീഷ് ആർ.എസ്സ്, ജാക്സൺ ലാസർ തുടങ്ങിയവർ സംസാരിച്ചു.
