നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരം – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

വെഞ്ഞാറമ്മൂട് : ജനാധിപത്യ സംവിധാനത്തില്‍ നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരമാണ് ഇലക്ഷന്‍. വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയും ഉത്തരവാദിത്തവുമാണ്. രാജ്യത്തിന്റെ ഭാഗധേയത്തില്‍ നമ്മുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

ഇന്ന് രാവിലെ എട്ട് മണിക്ക് കോലിയക്കോട് ഗവ.യു.പി.എസ്. സ്കൂളിലെ 81-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു സ്വാമി.

നാടിന്റെ വികസനം ജനങ്ങളുടെ ക്ഷേമം ഇതിനെ എല്ലാത്തിനെയും മുൻനിർത്തി നമ്മുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സന്തോഷകരമായ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സ്വാമി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഗുരുധർമ്മ പ്രകാശസഭ അംഗങ്ങളും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!