തിരുവനന്തപുരം – പുഴയോരത്തു മരങ്ങൾ മുറിച്ചു നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് മരങ്ങൾ നട്ടു സംരക്ഷിച്ചുകൊണ്ട് കരമന റിവർ ബണ്ട് പ്രൊട്ടക് ഷൻ ആൻ്റ് വാക്കേഴ്‌സ് അസോസിയേഷൻ മാതൃക കാട്ടി

തിരുവനന്തപുരം – പുഴയോരത്തു മരങ്ങൾ മുറിച്ചു നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് മരങ്ങൾ നട്ടു സംരക്ഷിച്ചുകൊണ്ട് കരമന റിവർ ബണ്ട് പ്രൊട്ടക് ഷൻ ആൻ്റ് വാക്കേഴ്‌സ് അസോസിയേഷൻ മാതൃക കാട്ടി.
കരമന മുതൽ ആഴാങ്കൽ വരെയുള്ള കരമനയാറിൻ്റെ തീരത്തു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടവഴിയും മറ്റു വികസന പ്രവർത്തനങ്ങളും നടത്തിയപ്പോൾ ധാരാളം മരങ്ങൾ ഇവിടെ നിന്നു മുറിച്ചുമാറ്റപ്പെട്ടു. ഇതിനുപരിഹാരമായി നടക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ചു നാട്ടുകാർ നാൽപതോളം അപൂർവ്വ മരങ്ങൾ നട്ട് വികസന പ്രവർത്തനങ്ങൾ എങ്ങനെയാവണമെന്നതിനുമാതൃക കാട്ടുകയായിരുന്നു പുഴയോര ആവാസ വ്യവസ്ഥയുടെ ഭാഗമായ വളരുന്ന ആറ്റിലപ്പ മുതൽ ആറ്റുപുന്ന വരെയുള്ള മരങ്ങളാണ് നട്ടത്.
ആറ്റുവഞ്ചി , പൊരിയൽ നീർമരുത് പൂമരുത്, വെള്ളപ്പയിൻ ആറ്റുചാര് തുടങ്ങായ മരങ്ങൾ നട്ടതിൽ ഉൾപ്പെടും.


കാർഷിക ഉൽപ്പാദന കമ്മീഷണർ ടിങ്കു ബിസ്വാൾ ആറ്റിറമ്പിൽ മരം നട്ട് ഉദ്ഘാടനം നടത്തി.
ട്രോപ്പിക്കൻ ബൊട്ടാണിക് ഗാർഡൻ ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ശ്രീകുമാർ ഡോ. സന്തോഷ്,സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.റഹിം, ഹരിലാൽ, അസോസിയേഷൻ ഭാരവാഹികളായ സ്വാമിനാഥൻ, ഹരിദാസ് ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!