കൊല്ലത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു

കൊല്ലത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി സനോജ് 38 ആണ് മരിച്ചത്. ഇടവ ജനതമുക്ക് പെട്രോൾ പമ്പിന് സമീപത്തെ റെയിൽവേ ട്രാക്കിൽ രാത്രി 8.30 ഓടെയാണ് അപകടം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഏറനാട് എസ്പ്രസ് തട്ടിയാണ് യുവാവ് മരണപ്പെട്ടത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാൾ പരവൂർ വർക്കല റൂട്ടിൽ ഓടുന്ന ബിസ്മില്ല എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!