തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1851 കോടികൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം അവസാന ഗഡുവും അനുവദിച്ചു. 1851 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതി വിഹിതം പൂർണമായും കൈമാറി. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 971 കോടി രൂപയാണ്‌ അവസാന ഗഡുവായി ലഭിച്ചത്‌. ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾക്ക്‌ 239 കോടി രൂപ വീതവും. മുൻസിപ്പാലിറ്റികൾക്ക്‌ 188 കോടിയും, കോർപറേഷനുകൾക്ക്‌ 214 കോടിയുമാണ്‌ ഇപ്പോൾ അനുവദിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!