വയനാട് : ലോക്സഭ തിരഞ്ഞെടുപ്പിനായി വയനാട് മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടാന്‍ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. സഹോദരി പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോ നടത്തിയെത്തിയ രാഹുല്‍ മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കലക്ടര്‍ മുമ്പാകെ സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും രാവിലെ പത്രിക സമര്‍പ്പിച്ചിരുന്നു. സിപിഎം നേതാക്കളായ പി സന്തോഷ് കുമാർ എംപി, സി കെ ശശീന്ദ്രൻ, പി ഗഗാറിൻ എന്നിവർ അനുഗമിച്ചു. ഇന്ത്യ മുന്നണിയുടെ യഥാർത്ഥ ശത്രു ആരാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് പത്രിക സമർപ്പണത്തിന് ശേഷം ആനി രാജ പ്രതികരിച്ചു. വയനാടിന് വേണ്ടി ഒന്നും ചെയ്യാതിരുന്ന രാഹുൽഗാന്ധിക്ക് ഇത്തവണ ജനങ്ങൾ മറുപടി നൽകുമെന്നും ആനി രാജ വ്യക്തമാക്കി.
