പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. ചെറുമല സ്വദേശിനി ദീമ മെഹ്ബ (19) യാണ് മരിച്ചത്. ഇന്ന് വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ദീമയുടെ ബന്ധുവായ റിസ്വാന (19) നേരത്തെ മരണപ്പെട്ടിരുന്നു. മറ്റൊരു ബന്ധുവായ പുത്തൻ വീട്ടിൽ ബാദുഷ (17) ചികിത്സയിലാണ്. കാരാക്കൂർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും.
