മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു . തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേരള കൗമുദി, ദേശാഭിമാനി, ചന്ദ്രിക, തേജസ്സ്, സുപ്രഭാതം ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിൽ ലേഖകനായി കാപ്പിൽ സുരേഷ് ലേഖകനായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗവും കാപ്പിൽ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനും വർക്കല താലൂക്ക് പ്രസ് ക്ലബ് അംഗവുമായിരുന്നു. മീഡിയ ഓറഞ്ച് ന്യൂസിൻ്റെ സീനിയർ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. മീഡിയ ഓറഞ്ച് ന്യൂസിൻ്റെ ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!