സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച്ച വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. ഇടുക്കി,വയനാട്, ഒഴികിയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ രേഖപ്പെടുത്തിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കൊടും വേനലിൽ പൊള്ളി തമിഴകം. അസഹനീയമായ ചൂടാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഈറോഡിൽ 43 ഡിഗ്രി സെൽഷ്യസ് ചൂടാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണിത്.
സേലത്ത് 41.6 ഡിഗ്രി, വെല്ലൂരിൽ 41.5, ധർമപുരി, കരൂർ എന്നിവിടങ്ങളിൽ 41.2 എന്നിങ്ങനെയാണ് ചൂട്. ചെന്നൈയിലും കടുത്ത ചൂടാണ്. മീനമ്പാക്കം കാലാവസ്ഥ കേന്ദ്രത്തിൽ 36.3 ഡിഗ്രിയും നുങ്കംപാക്കം കേന്ദ്രത്തിൽ 35.7 ഡിഗ്രിയുമാണ് ചൂട്. എന്നാൽ 40 ഡിഗ്രിയോ അതിനു മുകളിലോ ആണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഇന്ന് മുതൽ താപനില 2–3 ഡിഗ്രി കൂടുമെന്നും ഉഷ്ണ തരംഗത്തിനു സാധ്യതയുണ്ടെന്നും ചെന്നൈ മേഖലാ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ ഈർപ്പം കൂടുന്നതും താപനില വർധിക്കുന്നതിനു കാരണമാകുന്നുണ്ട്.
