ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട പാകിസ്ഥാന്‍ ബോട്ടില്‍നിന്ന് തീരസംരക്ഷണ സേന 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയിലെ അംഗങ്ങളാണ് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന 14 പാക്കിസ്ഥാനികളെ അറസ്റ്റു ചെയ്തു. തീരസംരക്ഷണ സേനയ്‌ക്കൊപ്പം ഭീകരവിരുദ്ധ സ്‌ക്വാഡും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ദൗത്യത്തില്‍ പങ്കാളികളായി.
ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍
