അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ കാസർക്കോട് വരെ മഴ പ്രവചനമുണ്ട്. നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും 11നു പത്തനംതിട്ട ജില്ലയിലും യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരുന്ന മണിക്കൂറുകളിലും വിവിധ ജില്ലകളിൽ മഴ പ്രവചനമുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ പ്രവചനം. മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!