സ്വർണ വില വർധന തുടരുന്നു, ഒപ്പം വെള്ളിയുടെ വിലയും റെക്കോർഡിലേക്ക്

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇന്നലെ 160 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയാണ്.

മുന്ന് ദിവസംകൊണ്ട് 560 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6710 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5560 രൂപയായി. വെള്ളിയുടെ വില കുത്തനെ ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 101 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!