ശക്തമായ മഴയിൽ വെള്ളം കയറി; ഇൻഫോപാർക്കിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

ഇൻഫോപാർക്കിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ശക്തമായ മഴയിൽ ഇൻഫോപാർക്കിൽ വെള്ളം കയറിയതോടെയാണ് വർക്ക് ഫ്രം ഹോം ആക്കിയത്.ബുധൻ, വ്യാഴം ദിവസങ്ങളിൽ ഭൂരിഭാഗം കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. തുടർച്ചയായി വെള്ളം കയറിയതോടെ ജീവനക്കാർ കൂട്ട അവധി എടുക്കുമെന്ന് പറഞ്ഞതോടെയാണ് കമ്പനികൾ വർക്ക് ഫ്രം ഹോം നൽകിയത്. കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി മഴ മാറി നിന്നതിനാൽവെള്ളക്കെട്ടുകൾ ഒഴിവായി. ശരാശരി 200 മി.മീ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തിൽ എറണാകുളത്ത് ലഭിച്ചത്.

ഓടകൾ വൃത്തിയാക്കാത്തതിനാൽ വെള്ളം ഒഴുകി പോകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കളമശ്ശേരി തൃക്കാക്കര കൊച്ചിൻ കോർപ്പറേഷനുകളിൽ വെള്ളക്കെട്ട് രൂക്ഷം. ജില്ലയിൽ ഇതുവരെ മൂന്ന് ക്യാമ്പുകൾ ആണ് തുറന്നിട്ടുള്ളത്. അതേസമയം കൊച്ചിൻ കോർപ്പറേഷൻ പി &ടി കോളനികൾ നിവാസികൾക്ക് നിർമ്മിച്ചു നൽകിയ ഫ്ലാറ്റിൽ ചോർച്ച വന്നതിന് കൊച്ചിൻ കോർപ്പറേഷൻ മറുപടി പറയണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!