ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെ ഞെട്ടിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദയുടെ സ്വപ്‌ന കുതിപ്പിനു തുടര്‍ച്ച. ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയോ കരുവാനയേയും പ്രഗ അട്ടിമറിച്ചു.നോര്‍വെ ചെസ് ടൂര്‍ണമെന്റിലാണ് താരത്തിന്റെ മുന്നേറ്റം.

ജയത്തോട ലോക റാങ്കിങില്‍ ആദ്യ പത്തിനുള്ളിലെത്താനും പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. കരിയറില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം പ്രഗ്നാനന്ദ കാള്‍സനെ കീഴടക്കിയത്. മൂന്നാം റൗണ്ടിലായിരുന്നു വിജയം. പിന്നാലെ അഞ്ചാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യന്‍ സെന്‍സേഷന്‍ കരുവാനയേയും ഞെട്ടിച്ചത്.
