നിർഭയക്ക് പോലീസ് അസോസിയേഷൻ്റെ വക സ്നേഹസമ്മാനം

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ 38ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മഹിളാ സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ നിർഭയ പ്രോജക്ട് പ്രകാരം പ്രവർത്തിക്കുന്ന ഇൻ്റഗ്രേറ്റഡ് ചൈൽഡ് കെയർ സെൻററിലെ നവജാത ശിശുക്കൾക്കും ആഫ്റ്റർ കെയർ ഹോമിലെ അംഗങ്ങൾക്കുമുള്ള സ്നേഹസമ്മാന വിതരണം കരമന കുഞ്ചാലുംമൂട് മഹിളാ സമഖ്യ സെൻററിൽ ചേർന്ന ചടങ്ങിൽ ബഹു തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി കിരൺ നാരായൺ IPS അവർകൾ നിർവഹിച്ചു.KPA തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് ശ്രീ വിജു. റ്റി , സെക്രട്ടറി ശ്രീ വിനു ജി വി, നിർഭയ അസോസിയേറ്റ് പ്രോജക്റ്റ് ഡയറക്ടർ ശ്രീമതി രമാദേവി എൽ,KPOA ജില്ലാ ട്രഷറർ ശ്രീ രമേശ് കുമാർ,KPA ജില്ലാ സമ്മേളനസ്വാഗതസംഘം ചെയർമാൻ ശ്രീ രഞ്ജിത്ത് മറ്റ് KPA ജില്ലാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!