വിതുര-ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം. ബൈക്കിൽ വിതുരയിൽ നിന്നും ബോണക്കാടേക്ക് പോവുകയായിരുന്ന ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കാണിത്തടം ചെക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ ആന നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് അധിക ബാച്ചിന് ശുപാർശ, സമിതി റിപ്പോർട്ട് സമർപ്പിച്ചു
ബൈക്കിലെത്തിയ ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത ആനയെ കണ്ടതിന് പിന്നാലെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാന പാഞ്ഞടുത്ത് ബൈക്ക് തുമ്പിക്കൈയ്യിൽ എടുത്തെറിഞ്ഞു. ആന കാടുകയറിയ ശേഷം വനം വകുപ്പെത്തി ദമ്പതികളെ ബോണക്കാട് എത്തിച്ചു.
