ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. പ്രദേശത്ത് ഇപ്പോഴും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്തു.

സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം രജൗരി, കുൽ​ഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!