ഐഎൻഎസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: നാവികനെ കാണാതായി; തിരച്ചിൽ

മുംബൈ നേവൽഡോക് യാർഡിലെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയിലുണ്ടായ തീപിടിത്തത്തിൽ ഒരു നാവികനെ കാണാതായെന്ന് നാവികസേന. ഇന്നലെ വൈകിട്ടോടെയാണ് കപ്പലിൽ തീപിടിത്തം ഉണ്ടായത്. തീ ഇന്ന് രാവിലെയോടെ നിയന്ത്രണ വിധേയമാക്കിയെന്നും കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞുവെന്നും നാവികസേന അറിയിച്ചു.സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടെന്നും നാവികസേന അറിയിച്ചു.

തീയണച്ച ശേഷം ഇന്ന് ഉച്ചയോടെയാണ് കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞത്. പരമാവധി ശ്രമിച്ചിട്ടും നാവികസേനയ്ക്ക് കപ്പലിനെ പൂര്‍വ സ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചെങ്കിലും കാണാതായ ജൂനിയര്‍ നാവികനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!